Remuneration Of Athmasakhi Serial Actors
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സീരിയലുകളിലൊന്നാണ് മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ആത്മസഖി. അതിലെ താരങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ പരമ്പരയിലെ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് നമുക്കൊന്ന് നോക്കാം.
സീരിയലിലെ കേന്ദ്രകഥാപാത്രമായ നന്ദിതയെ അവതരിപ്പിക്കുന്ന അവന്തികയാണ് പ്രതിഫലക്കാര്യത്തില്‍ മുന്നില്‍. അവന്തിക മോഹന്‍ ദിവസം 8000 രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. സത്യജിത്ത് ഐപിഎസെന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന റെയ്ജന് ഒരു ദിവസം 4000 രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. അവന്തികക്ക് കിട്ടുന്നതിന്റെ നേര്‍പകുതി. ബീനാ ആന്റണിയും ഭര്‍ത്താവ് മനോജും ഈ പരമ്പരയില്‍ വേഷമിടുന്നുണ്ട്. ഭാര്യാ ഭര്ത്തക്കാന്മാരായിത്തന്നെയാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. ബീനാ ആന്റണിക്ക് ദിവസം 7000 രൂപ ലഭിക്കുമ്പോള്‍ മനോജിന് 5000മാണ് ലഭിക്കുന്നത്. നന്ദിതയുടെ അനുജത്തി നിയയെ അവതരിപ്പിക്കുന്ന പ്രതീക്ഷയ്ക്ക് ഒരു ദിവസം 3500 രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്.