Kerala Blasters player C K Vineeth makes statement on Bengaluru FC .
ഇന്ത്യൻ സൂപ്പർ ലീഗിൻറെ നാലാം സീസണിൻറെ ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകർ ആവേശക്കൊടുമുടിയിലാണ്. ഇന്ന് രാത്രി എട്ട് മണിക്ക് ബ്ലാസ്റ്റേഴ്സ്-എടികെ മത്സരത്തോടെയാണ് സീസണ്‍ ആരംഭിക്കുന്നത്. ഇരുടീമിലെ താരങ്ങളും ആരാധകരും മത്സരത്തിനായി ഒരുങ്ങിക്കഴിഞ്ഞു. അതേസമയം കേരള ബ്ലാസ്റ്റേഴ്സിൻറെ മുന്നേറ്റനിരയിലെ നിർണായകതാരമായ സികെ വിനീത് തൻറെ പഴയ ക്ലബ്ബിനോടുള്ള കൂറ് വ്യക്തമാക്കിയതാണ് ആരാധകർക്കിടയിലെ ചർച്ച. ഐ ലീഗില്‍ ബംഗളുരു എഫ്സി നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിനീത് ഈ സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്സിൻറെ സ്വന്തം താരമായിട്ടുണ്ട്. ഐഎസ്എല്ലില്‍ ഈ സീസണ്‍ മുതല്‍ മാറ്റുരക്കാനെത്തുന്ന തൻറെ പഴയ ക്ലബ്ബ് ബംഗളുരു എഫ്സിക്കെതിരെ ഗോളടിച്ചാലും ആഘോഷിക്കില്ലെന്നാണ് താരം വ്യക്തമാക്കിയത്. അതേസമയം ആഘോഷിച്ചില്ലെങ്കിലും ഗോളടിയില്‍ വിട്ടുവീഴ്ചയില്ലെന്നും കേരള ഫുട്ബോളിൻറെ സൂപ്പർ താരമായ വിനീത് കൂട്ടിച്ചേർത്തു.