ഒടിയനെ തേടി പുതിയ റെക്കോർഡ് | filmibeat Malayalam

Filmibeat Malayalam 2017-11-28

Views 1.3K


Mohanlal's Odiyan Grabs New Record

മോഹൻലാലിൻറെ ചിത്രങ്ങളെല്ലാം റിലീസിന് മുൻപെ റെക്കോർഡുകള്‍ വാരിക്കൂട്ടുന്നവയാണ്. വില്ലനും ഒടിയനും എല്ലാം അതിന് ഉദാഹരണങ്ങളാണ്. നിരവധി റെക്കോർഡുകളാണ് വില്ലൻ വാരിക്കൂട്ടിയത്. ഇപ്പോഴിതാ ചിത്രീകരണത്തിലിരിക്കുന്ന ഒടിയനും ഒരു റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ്. സംവിധായകൻ വി എ ശ്രീകുമാർ മേനോൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മലയാളത്തില്‍ ചിത്രീകരിക്കുന്ന ഒടിയന്‍ മലയാളത്തിലെ ആദ്യത്തെ ക്രോസ് ഓവര്‍ സിനിമയായി മാറാന്‍ ഒരുങ്ങുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം ഒരേ സമയം പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതിയിടുന്നത്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ വില്ലനായി എത്തുന്നത് തമിഴ് താരം പ്രകാശ് രാജാണ്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 28 ദിവസം കൊണ്ട് ചിത്രീകരിച്ച ക്ലൈമാക്സ് രംഗത്തിന് മാത്രം ഒന്നേകാല്‍ കോടിയാണ് ചെലവ്.

Share This Video


Download

  
Report form
RELATED VIDEOS