ഇന്ത്യക്ക് ചരിത്ര നേട്ടം, തുടര്‍ച്ചയായ ഒന്‍പതാം പരമ്പര വിജയം | Oneindia Malayalam

Oneindia Malayalam 2017-12-06

Views 131

India Equals Australia's Record Of Most Consecutive Test Series Win

ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റ് പരമ്പര സമനിലയിലായെങ്കിലും ടീം ഇന്ത്യക്ക് ചരിത്ര നേട്ടം. 1 - 0 നാണ് ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയത്. ടീം ഇന്ത്യയുടെ തുടർച്ചയായ ഒമ്പതാം ടെസ്റ്റ് പരമ്പര ജയമാണിത്. പരമ്പര വിജയത്തില്‍ ഇന്ത്യ ഓസ്ട്രേലിയയുടെ റെക്കോഡിനൊപ്പമെത്തി. 410 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക ശക്തമായ ചെറുത്തുനിൽപ്പാണ് അഞ്ചാം ദിവസം നടത്തിയത്. നാലാം ദിവസത്തെ സ്കോറായ മൂന്നിന് 33ൽ നിന്നും തുടങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി വൺ ഡൗണ്‍ ബാറ്റ്സ്മാൻ ധന‍ഞ്ജയ് ഡിസിൽവ സെഞ്ചുറി നേടി. പരമ്പരയിൽ മൂന്നു സെഞ്ച്വറി ഉൾപ്പടെ 610 റൺസ് വാരിക്കൂട്ടിയ ഇന്ത്യൻ നായകൻ വിരാട് കോലിയാണ് മാൻ ഓഫ് ദ സീരീസ്. മൂന്നാം ടെസ്റ്റിൽ ഇരട്ടസെഞ്ച്വറിയും അർദ്ധസെഞ്ച്വറിയും നേടിയ കോലി തന്നെയാണ് മാൻ ഓഫ് ദ മാച്ചും.

Share This Video


Download

  
Report form
RELATED VIDEOS