മലയാള സിനിമാ പ്രേമികള്‍ക്ക് സുപരിചിതയാണ് ലക്ഷ്മി രാമകൃഷ്ണൻ. ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നിവിൻ പോളിയുടെ അമ്മ എന്ന നിലയിലാണ് ലക്ഷ്മി അറിയപ്പെടുന്നത്. മലയാളത്തിലെ കഥയല്ലിത് ജീവിതം എന്ന പരിപാടി പോലെ കുടുംബ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്ന ചാനല്‍ ഷോയാണ് സൊല്‍വതെല്ലാം ഉണ്‍മൈ. ലക്ഷ്മി അവതാരകയായി എത്തുന്ന ഷോ സീ തമിഴ് ചാനലിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. പ്രേക്ഷകരുടെ പ്രശംസയും വിമര്‍ശനവും കേട്ട് കൊണ്ട് വന്‍ റേറ്റിങ്ങിലൂടെയാണ് സൊല്‍വതെല്ലാം ഉണ്‍മൈ എന്ന പ്രോഗ്രാം മുന്നോട്ട് പോകുന്നത്. ഷോ വിജയിക്കാനുള്ള മുഖ്യ കാരണം ലക്ഷ്മി രാമകൃഷ്ണന്റെ അവതരണ മികവ് തന്നെയാണ്.എന്നാല്‍ ഇപ്പോള്‍ ഷോയില്‍ നിന്ന് ലക്ഷമി പുറത്തായി എന്നാണ് വാര്‍ത്തകള്‍ വരുന്നത്. പുറത്തായതല്ല, പുറത്താക്കിയതാണെന്നാണ് വാസ്തവം. വീഡിയോ സഹിതം ആ പുറത്താക്കല്‍ വൈറലാകുന്നു.