സുനിക്ക് വേണ്ടിയും ആളൂർ വക്കീല്‍! പണമിറക്കിയത് ആര്? | Oneindia Malayalam

Oneindia Malayalam 2017-12-15

Views 724

Advocate B A Aloor To Appear For Pulsar Suni

നടി ആക്രമിക്കപ്പെട്ട കേസില്‍ അല്‍പം വൈകിയാണെങ്കിലും കുറ്റപത്രം സമർപ്പിച്ചു. നടൻ ദിലീപ് ആണ് കേസിലെ എട്ടാം പ്രതി. പള്‍സർ സുനി ആണ് കേസിലെ ഒന്നാം പ്രതി. കേസില്‍ സിനിമാ രംഗത്ത് തന്നെയുള്ള ചിലർ ദിലീപിനെ മനപ്പൂർവം കുടുക്കിയതാണ് എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. കേസിലെ ഒന്നാം പ്രതി സുനിക്ക് വേണ്ടി ഹാജരാകുന്നത് പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ബി എ ആളൂരാണ് എന്നാണ് റിപ്പോർട്ട്. സൗമ്യ കേസിലും ജിഷ കേസിലും നടിയെ ആക്രമിച്ച കേസിലും പ്രതികള്‍ക്ക് വേണ്ടി ഹാജരായി വിവാദതലക്കെട്ടുകളില്‍ ഇടം പിടിച്ച അഭിഭാഷകനാണ് ബിഎ ആളൂര്‍. ഈ മൂന്ന് കേസുകളിലേയും ആളൂരിന്റെ കക്ഷികള്‍ സമൂഹത്തിലെ പ്രമുഖരല്ല. ഗോവിന്ദച്ചാമി ഭിക്ഷക്കാരനാണ്. അമീറുള്‍ ഇസ്ലാം അന്യസംസ്ഥാന തൊഴിലാളി. പള്‍സര്‍ സുനി സിനിമാ തൊഴിലാളി. മൂവര്‍ക്ക് വേണ്ടിയും കോട്ടണിഞ്ഞത് ലക്ഷങ്ങള്‍ മുടക്കേണ്ട അഭിഭാഷകന്‍.മൂന്ന് പ്രതികളും ആളൂരിനെ പോലൊരാളെ വക്കീലാക്കി വെയ്ക്കാന്‍ മാത്രം സാമ്പത്തിക ശേഷി ഉള്ളവരല്ല. അതുകൊണ്ട് തന്നെ ഈ മൂന്ന് പ്രതികള്‍ക്ക് പിന്നിലും വമ്പന്മാരുടെ സാന്നിധ്യമുണ്ട് എന്ന് സംശയിക്കാവുന്നതുമാണ്.

Share This Video


Download

  
Report form