I am big fan of Laletten : Prithviraj
ഇന്ത്യഗ്ലിഡ്‌സ് അഭിമുഖത്തില്‍ ആണ് പ്രിത്വിരാജിനോട് മോഹൻലാൽ ആയാൽ എന്ത് ചെയ്യും എന്ന ചോദ്യം ഉയർന്നത്.ഈ അടുത്തിടെ ആസിഫ് അലിയോട്, പെട്ടന്ന് ഒരു ദിവസം എഴുന്നേറ്റ് കണ്ണാടി നോക്കുമ്പോള്‍ പൃഥ്വിരാജ് ആയിരിക്കുന്നു എന്ന് സങ്കല്‍പിച്ചാല്‍, ആദ്യം ചെയ്യുന്ന കാര്യം എന്തായിരിയ്ക്കും എന്ന് ചോദിച്ചിരുന്നു. അപ്പോള്‍ ഞാന്‍ കുറേ ഇംഗ്ലീഷ് പറയുമെന്നും എന്റെ ഇംഗ്ലീഷ് ശരിയാണോ എന്ന് പരിശോധിക്കും എന്നുമായിരുന്നു ആസിഫിന്റെ മറുപടി.അങ്ങനെ പെട്ടന്ന് ഒരു ദിവസം മോഹന്‍ലാല്‍ ആയാല്‍ എനിക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതിലേത് ആദ്യം ചെയ്യും എന്നാണ് ഇപ്പോള്‍ കണ്‍ഫ്യൂഷന്‍ എന്ന് പൃഥ്വി പറയുന്നു.മമ്മൂട്ടിയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ് എന്ന് പറയുമ്പോള്‍ നിങ്ങള്‍ കരുതും ഞാന്‍ ഡിപ്ലോമാറ്റിക് ആകുന്നതാണെന്ന്. ലൂസിഫറിന്റെ
തിരക്കഥ എഴുത്തിക്കൊണ്ടിരിയ്ക്കുകയാണ്. ഷൂട്ടിങ് കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല. എന്തായാലും 2018 ല്‍ അതുണ്ടാവും - പൃഥ്വിരാജ് അറിയിച്ചു.