prithviraj's films in 2018 and upcoming films in 2019
പൃഥ്വിരാജ് നിര്‍മ്മാതാവായും സംവിധായകനായും തുടക്കം കുറിക്കുന്നതിനാണ് 2018 സാക്ഷ്യം വഹിച്ചത്. നേരത്തെ നിര്‍മ്മാണത്തില്‍ പങ്കാളിയായിരുന്നുവെങ്കിലും സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനിയെന്നത് വലിയൊരു സ്വപ്‌നമായി അവശേഷിക്കുകയായിരുന്നു. എന്നാല്‍ 2 വര്‍ഷത്തെ കഠിന പ്രയത്‌നത്തിനൊടുവിലാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി അദ്ദേഹമെത്തിയത്. ജെനൂസ് മൂഹമ്മദ് സംവിധാനം ചെയ്യുന്ന നയന്‍ എന്ന സയന്റിഫിക് ചിത്രമാണ് ഈ ബാനറില്‍ നിന്നും ആദ്യം പുറത്തിറങ്ങുന്നത്. പൃഥ്വിരാജ് തന്നെയാണ് ഈ ചിത്രത്തിലെ നായകന്‍. സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് അദ്ദേഹം ഈ സിനിമയുമായി എത്തുന്നത്. 2018 അവസാനിക്കാന്‍ ഇനി നാളുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ.