NS Madhavan asking- What is VT Balram smoking?
എകെജിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ വിടി ബല്‍റാം, ഇപ്പോഴും അത് തിരുത്താന്‍ തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കള്‍ അപലപിച്ചിട്ടും അതിനോട് പ്രതികരിക്കാനും ബല്‍റാം തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം.ഈ സാഹചര്യത്തിലാണ് എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനും ആയ എന്‍എസ് മാധവന്‍ ട്വിറ്ററില്‍ രൂക്ഷ പ്രതികരണവുമായി രംഗത്തിറങ്ങുന്നത്. ബല്‍റാം വലിക്കുന്നത് എന്താണ് എന്ന ചോദ്യമാണ് അദ്ദേഹം ട്വിറ്ററില്‍ ഉയര്‍ത്തിയത്. ഇതിനെ ഇപ്പോള്‍ തന്നെ പലരീതിയില്‍ പലരും വ്യാഖ്യാനിക്കാനും തുടങ്ങിയിട്ടുണ്ട്.വാട്ട് ഈസ് ബല്‍റാം സ്‌മോക്കിങ്? എന്താണ് ബല്‍റാം വലിക്കുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് എന്‍എസ് മാധവന്റെ ട്വീറ്റ് തുടങ്ങുന്നത്. രൂക്ഷമായ വിമര്‍ശനങ്ങളാണ് അദ്ദേഹം വിടി ബല്‍റാമിനെതിരെ ഉന്നയിക്കുന്നത്.പീഡോഫീലിയയെ കുറിച്ചും എന്‍എസ് മാധവന്‍ പറയുന്നുണ്ട്. ആര്‍ക്കും അതീന്ദ്രിയമായ പീഡോഫീലിയ സാധ്യമാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. ബല്‍റാം ഉദ്ധരിക്കുന്ന തെളിവുകളില്‍ ഒന്നും തന്നെ അത്തരം ഒന്ന് കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.