മലയാളി സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ഭാവനയുടെ വിവാഹം കഴിഞ്ഞദിവസമാണ് നടന്നത്. വിവാഹം ലളിതമാക്കിയെങ്കിലും വിവാഹ വിരുന്ന് കെങ്കേമമാക്കാന്‍ നടിയും ബന്ധുക്കളും മറന്നില്ല. സിനിമാ രംഗത്തുനിന്നും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുനിന്നും പ്രമുഖര്‍ വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.എന്നാല്‍, വിവാഹത്തില്‍ സിനിമാ രംഗത്തെ ചിലരുടെ അസാന്നിധ്യം ശ്രദ്ധേയമായി. യുവനടന്മാര്‍ ഉള്‍പ്പെടെയുള്ളവരാണ് വിവാഹത്തിലും പിന്നീട് നടന്ന വിവാഹ വിരുന്നിലും എത്താതിരുന്നത്. ധീരമായ തീരുമാനങ്ങള്‍കൊണ്ടും സ്ത്രീപക്ഷ നിലപാടുകള്‍കൊണ്ടും ഭാവന ബോളിവുഡിലെ നടീനടന്മാരുടെ പ്രശംസപോലും പിടിച്ചുപറ്റിയിരുന്നു. ഭാവനയുടെ നിലപാടുകള്‍ തന്നെയാണ് ചിലരുടെ അസാന്നിധ്യത്തിനും കാരണമായതെന്നാണ് സൂചന.മലയാള സിനിമയിലെ ഒരു പ്രമുഖനുമായി ഭാവന ഉടക്കിലാണെന്നത് സിനിമാ മേഖലയിലെ ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഈ പ്രമുഖനെ പിണക്കാതിരിക്കാനാണ് ചിലര്‍ വിവാഹത്തില്‍ നിന്നും മാറിനിന്നത്. ഭാവനയുമായി സൗഹൃദത്തിലാകുന്നവര്‍ക്ക് സിനിമയില്‍ നിന്നുതന്നെ വിലക്ക് നല്‍കാന്‍ കെല്‍പുള്ളവനാണ് പ്രമുഖനെന്നതിനാല്‍ മന:പൂര്‍വം മാറി നില്‍ക്കുകയായിരുന്നു അവര്‍.