നടി ഭാവനയുടെ വിവാഹം ശരിയ്ക്കു ഒരു ഉത്സവം പോലെയാണ് മലയാള സിനിമ ലോക ആഘോഷിച്ചത്. മലയാള ചലചിത്ര ലോകത്തെ താരങ്ങൾ ഒന്നടങ്കം ചടങ്ങിലെത്തിയിരുന്നു. വൈകിട്ട് ലുലു കൺവെൻഷൻ സെന്ററിൽ നടന്ന വിരുന്നിൽ ആശംസകൾ നേരാൻ ചലച്ചിത്ര പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. ഭാവനയുടെ വിവാഹ സൽക്കാരത്തിലെ ഹൈലൈറ്റ് ഹണിബി 2 ലെ ഗാനമായിരുന്നു.ഭാവന- നവീൻ താര ദമ്പതികളുടെ മനോഹരമായ വിവാഹ നിമിഷങ്ങൾ കോർത്തിണക്കിയ ഏറ്റവും പുതിയ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. വൈറ്റ്‌ലൈന്‍ ഫോട്ടോഗ്രാഫിയാണ് വീഡിയോ ഒരുക്കിയത്. നിറയെ സർപ്രൈസുകളാണ് ഈ വീഡിയേയയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാവനയുടെ ജീവിതത്തിലെ ഏറ്റവും അടുത്ത ആറ് സുഹൃത്തുക്കളുടെ ആശംസകളോടെയാണ് വീഡിയോ ആരംഭിക്കുന്നത്.സയനോര, ശിൽപ, ഷഫ്ന, ശ്രിത ശിവദാസ്, രമ്യ നമ്പീശൻ, മൃദുല മുരളി എന്നിവരാണ് ഭാവനയുടെ ഏറ്റവും അടുത്തസുഹൃത്തുക്കൾ. ഇവരുടെ ആശംസകളോടെയാണ് വിഡിയോ ആരംഭിക്കുന്നത്.