Mohanlal-Ajoy Varma next project named Neerali
2018 ലെ ആദ്യമാസം മികച്ച സിനിമകളോടെയാണ് തുടങ്ങിയിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ മമ്മൂട്ടി ചിത്രവും പ്രണവ് മോഹന്‍ലാലിന്റെ സിനിമയും പ്രദര്‍ശനം തുടങ്ങിയിരിക്കുകയാണ്. ഇക്കൊല്ലം മോഹന്‍ലാല്‍ ഫാന്‍സിന് ആഘോഷിക്കാനുള്ളതെല്ലാം പ്രണവിന്റെ ആദി ഇറങ്ങിയപ്പോള്‍ മുതല്‍ കിട്ടിയിരിക്കുകയാണ്.പിന്നാലെ ലാലേട്ടന് തന്നെ മറ്റൊരു സമ്മാനവുമായി എത്തിയിരിക്കുകയാണ്. ഇപ്പോള്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന അജോയ് വര്‍മ്മയുടെ സിനിമയുടെ പേരാണ് ഇന്നലെ പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങൡ സിനിമയുടെ പേര് പുറത്ത് വന്നിരുന്നു. നീരാളി എന്നാണ് സിനിമയുടെ പേര്. പേര് സൂചിപ്പിക്കുന്നത് പോലെ സിനിമ ഇത്തിരി വ്യത്യസ്തമാണ്.അജോയ് വര്‍മ്മ സംവിധാനം ചെയ്യാന്‍ പോവുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് പുറത്ത്് വിട്ടിട്ടില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങൡലൂടെ സിനിമയുടെ പേര് പുറത്ത് വന്നിരുന്നു. ഇതോടെ മോഹന്‍ലാല്‍ തന്നെ പേര് പറഞ്ഞിരിക്കുകയാണ്.മോഹന്‍ലാല്‍ തന്നെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്.