കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയിരുന്ന ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎം വീണ്ടും പ്രതിരോധത്തില്‍ ആകുന്നു. കേസിലെ പ്രതികള്‍ എന്ന പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരിയും രജിന്‍ രാജും നിരപരാധികള്‍ ആണെന്ന വാദമാണ് ഇപ്പോള്‍ ഉയരുന്നത്. സിപിഎമ്മിന്റെ സൈബര്‍ പോരാളികളില്‍ ഒരാള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആളാണ് ആകാശ് തില്ലങ്കേരി. ആകാശിന്റെ പിതാവ് തന്നെയാണ് ഇപ്പോള്‍ മകന് വേണ്ടി രംഗത്തിറങ്ങിയിട്ടുള്ളത്.