വാര്‍ത്ത വന്നതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടാണ് ഹസിന്‍ നിയന്ത്രണം വിട്ട് പെരുമാറിയത്. ചോദ്യം ചോദിച്ച നെറ്റ്വര്‍ക്ക് 18 മാധ്യമപ്രവര്‍ത്തകന് നേരെ നിയന്ത്രണം വിട്ട് പെരുമാറുകയും മാധ്യമ പ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്യാനും ഹസിന്‍ ശ്രമിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.