പാലേരി മാണിക്യത്തിനു ശേഷം മമ്മൂട്ടി നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന അങ്കിളിലൂടെ അത് സംഭവിക്കുമോയെന്നറിയാനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. മെഗാസ്റ്റാര്‍ നെഗറ്റീവ് കഥാപാത്രമായി എത്തുമോയെന്ന് ചോദിച്ചപ്പോഴൊക്കെ കൃത്യമായ മറുപടി തരാതെ ഒഴിഞ്ഞുമാറുകയാണ് സംവിധായകന്‍. റിലീസിന് മുന്‍പ് വരെ സസ്‌പെന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ എങ്ങനെ ശരിയാവുമെന്നാണ് ആരാധകരും ചോദിക്കുന്നത്.