സുരേഷ് ഗോപിയും അമലാ പോളും കുടുങ്ങി
പുതുച്ചേരി വാഹനനികുതിവെട്ടിപ്പ് കേസ്;സുരേഷ് ഗോപിയും അമലാ പോളും കുടുങ്ങി
പുതുച്ചേരി വാഹനനികുതിവെട്ടിപ്പ് കേസില്‍ ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി എംപിക്കും അമലാ പോളിലനുമെതിരെ കുറ്റപത്രം തയ്യാറാകുന്നുവെന്ന് റിപ്പോര്‍ട്ട്. രജിസ്‌ട്രേഷന്‍ ന്യായീകരിക്കാന്‍ ഇരുവരും നല്‍കിയ തെളിവ് വ്യാജമാണെന്നും വ്യക്തമായ സാഹചര്യത്തിലാണ് നടപടി.
അമലാ പോളും സുരേഷ് ഗോപിയും ഫഹദ് ഫാസിലും ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത് പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തിലാണെന്ന് നേരത്തെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. . സുരേഷ് ഗോപിയടക്കം 70 പേര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസ് അയച്ചിരുന്നു. രണ്ടായിരത്തിലേറെ കാറുകള്‍ ഇത്തരത്തില്‍ സംസ്ഥാനത്തിനു പുറത്തു റജിസ്റ്റര്‍ ചെയ്തു കേരളത്തില്‍ ഓടുന്നതായാണു കണ്ടെത്തല്‍. ഇതില്‍ 1178 കാറുകള്‍ കേരളത്തില്‍ വാങ്ങിയ ശേഷം പോണ്ടിച്ചേരിയില്‍ കൊണ്ടുപോയി വ്യാജ വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്തതാണെന്നാണ് കണ്ടെത്തല്‍.
ഇരുവരും പുതുച്ചേരിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. വ്യാജരേഖ ചമയ്ക്കല്‍, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങള്‍ക്കാണ് കുറ്റപത്രം തയ്യാറാകുന്നത്.