വഴക്കും വാഗ്വദവുമൊക്കെയാണെങ്കിലും ഇടയ്ക്കാണ് ബിഗ് ഹൗസില്‍ പ്രണയം പൂവിട്ടുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ക്ഷണനേരം കൊണ്ടാണ് റിപ്പോര്‍ട്ടുകള്‍ വൈറലായത്. പേളിയും ശ്രീനിയുമായിരുന്നു ഈ പറച്ചിലിന് കാരണമായത്. കണ്ണും കണ്ണും നോക്കിയുള്ള സംസാരവും അന്യോന്യമുള്ള ശക്തമായ പിന്തുണയുമൊക്കെയായിരുന്നു ഈ സംശയത്തിന് ആക്കം കൂട്ടിയത്. അടുത്തിടെ ഇരുവരും പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. തമാശരൂപേണയായാണ് പേളി അത് പറഞ്ഞതെങ്കിലും കളി കാര്യമാവുന്നുവോ എന്ന സംശയത്തിലാണ് ആരാധകര്‍. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. biggboss malayalam gossips