kayamkulam kochunni movie will release in china
സിനിമ നൂറ് കോടി പിന്നിട്ട വേളയില്‍ ചിത്രം ചൈനയിലും റിലീസ് ചെയ്യാന്‍ പോവുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യന്‍ സിനിമകള്‍ക്ക് മുന്‍പ് വമ്പന്‍ സ്വീകരണം ലഭിച്ച രാജ്യമാണ് ചൈന. ആമിര്‍ ഖാന്റെ ദംഗല്‍,സീക്രട്ട് സൂപ്പര്‍സ്റ്റാര്‍,ബാഹുബലി പോലുളള ചിത്രങ്ങള്‍ ചൈനയില്‍ നിന്ന് വമ്പന്‍ കളക്ഷന്‍ നേടിയിരുന്നു. ഇതാണ് കൊച്ചുണ്ണി ചൈനയിലും റിലീസ് ചെയ്യാന്‍ അണിയറക്കാരെ പ്രേരിപ്പിച്ചിരിക്കുന്നത് എന്നാണറിയുന്നത്.