വനിതാ മതിലിന്റെ സംഘാടകസമിതി യോഗത്തിനെത്തിയ കെ ടി ജലീലിനെതിരെ വൻ പ്രതിഷേധം. മലപ്പുറത്ത് വനിതാ മതിൽ സംഘാടക സമിതി യോഗത്തിന് എത്തിയതായിരുന്നു കെടി ജലീൽ. ജലീലിനെതിരെ കരിങ്കൊടി വീശിയും മുദ്രാവാക്യം വിളിച്ചും യൂത്ത്‌ലീഗ് പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എപി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതിഷേധം ഉയർന്നത്. വനിതാ മതിൽ അംഗീകരിക്കില്ലെന്നും ജലീൽ രാജിവെക്കണമെന്നും ആയിരുന്നു പ്രവർത്തകരുടെ ആവശ്യം. എന്നാൽ ജലീലിന് എതിരായി പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.