women from chennai determined to enter sabarimala will reach on sunday
ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മനിതി സംഘടനയുടെ നേതൃത്വത്തിൽ സ്ത്രീകൾ ശനിയാഴ്ച വൈകിട്ടോടെ ശബരിമലയിലേക്ക് തിരിക്കും. അൻപതോളം സ്ത്രീകളാണ് സംഘത്തിൽ ഉണ്ടാകുമെന്നാണ് മനിതി ഭാരവാഹികൾ അറിയിക്കുന്നത്. പല സംഘങ്ങളായി കോട്ടയത്ത് എത്തിയ ശേഷം ഒരുമിച്ച് പമ്പയിലേക്ക് പോകാനാണ് ഇവരുടെ തീരുമാനം.