വനം വകുപ്പിന് തലവേദനയായിരിക്കുകയാണ് പിസി ജോർജ് എംഎൽഎയുടെ പ്രസംഗം. പെരിയാർ കടുവാ സങ്കേതത്തിൻറെ നാല്പതാം വാർഷിക ആഘോഷ ചടങ്ങിൽ സംസാരിക്കവേയാണ് വനം വകുപ്പിന് തലവേദനയാകുന്ന രീതിയിൽ പിസി ജോർജ് സംസാരിച്ചത്. എണ്ണത്തിൽ പെരുകിയ കാട്ടുപന്നികളെ കൊല്ലേണ്ടി വന്നാൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാതെ വെളിച്ചെണ്ണയൊഴിച്ച് ഭക്ഷണം ആക്കണമെന്നും. അല്ലാത്തപക്ഷം ഇവയെ വെടിവെച്ചുകൊന്ന് ഇറച്ചിക്ക് വിൽക്കണമെന്നും ഇതിലൂടെ സർക്കാർ ഖജനാവിൽ വരുമാനം കൂട്ടാൻ സാധിക്കുമെന്നും പിസി ജോർജ്ജ് പറഞ്ഞു. ഇതിനുമുൻപ് നിയമസഭയിലും പിസി ജോർജ് ഇത്തരം അഭിപ്രായങ്ങൾ മുന്നോട്ടുവച്ചിരുന്നു. എന്നാൽ പിസി ജോർജിന്റെ ഈ നിലപാടുകളോട് വനം വകുപ്പുമന്ത്രി കടുത്ത വിയോജിപ്പാണ് അറിയിച്ചിരിക്കുന്നത്