ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ വ്യക്തമായ നിലപാട് അറിയിച്ചിരിക്കുകയാണ് ഹൈക്കോടതിയുടെ നിരീക്ഷക സമിതി. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് ദേവസ്വം ബോർഡും പോലീസും മാത്രമാണെന്ന് നിരീക്ഷക സമിതി പറഞ്ഞു. സമിതിയെ നിയോഗിച്ചിരിക്കുന്നത് ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ അടക്കമുള്ള വിഷയങ്ങൾ പരിഹരിക്കാൻ മാത്രമാണെന്നും ഹൈക്കോടതി ഉത്തരവിൽ സ്ത്രീ പ്രവേശന വിഷയത്തിൽ ഇടപെടാൻ നിരീക്ഷണ സമിതിക്ക് കോടതി നിർദേശം നൽകിയിട്ടില്ലെന്നും സമിതി വ്യക്തമാക്കി. യുവതി പ്രവേശനത്തിൽ നിരീക്ഷണ സമിതിയുടെ തീരുമാനം അനുസരിച്ച് പ്രവർത്തിക്കുമെന്ന ദേവസ്വം മന്ത്രിയുടെ നിലപാടിന്റെ മറുപടിയായാണ് സമിതിയുടെ ഈ തീരുമാനം.