Sabarimala|പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിനെതിരെ വ്യക്തമായ നിലപാട് അറിയിച്ച് പന്തളം കൊട്ടാരം.

malayalamexpresstv 2019-01-11

Views 26

ശബരിമലയിലെ തിരുവാഭരണ ഘോഷയാത്രയിലും പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിനെതിരെ വ്യക്തമായ നിലപാട് അറിയിച്ചിരിക്കുകയാണ് പന്തളം കൊട്ടാരം. യുവതി പ്രവേശനത്തിനെതിരെയുള്ള സമരത്തിൽ സജീവ പങ്കാളിയായവർക്ക് തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കുന്നതിന് പോലീസ് വിലക്കേർപ്പെടുത്തിയിരുന്നു. ഘോഷയാത്രയിൽ പങ്കെടുക്കാൻ ഇവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നില്ല. എന്നാൽ ഗുരുതര ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരെ ഉദ്ദേശിച്ചാണ് കത്ത് നൽകിയതെന്നാണ് പോലീസ് ചീഫ് ടി. നാരായണൻ പറയുന്നത്. എന്നാൽ പോലീസിന്റെ ഈ നിർദേശം പ്രായോഗികമല്ലെന്ന് പന്തളം കൊട്ടാരം അറിയിച്ചു. സമരത്തിൽ സജീവമായി പങ്കെടുത്തവരെ ഒഴിവാക്കിയാൽ തിരുവാഭരണം കൊണ്ടുപോകാൻ ആളുണ്ടാകില്ല എന്നാണ് എം ശശികുമാര വർമ്മ പോലീസിന്നൽകിയിരിക്കുന്ന മറുപടി .

Share This Video


Download

  
Report form
RELATED VIDEOS