ചൈനീസ് അതിർത്തിയിൽ 44 തന്ത്രപ്രധാന പാതകൾ നിർമ്മിക്കാനൊരുങ്ങി കേന്ദ്രം. ജമ്മു കശ്മീർ മുതൽ ഹിമാചൽപ്രദേശ് വരെ നീളുന്ന 4000 കിലോമീറ്ററാണ് ഇന്ത്യ ചൈനീസ് നിയന്ത്രണരേഖ. പാകിസ്ഥാൻ അതിർത്തിയായ പഞ്ചാബ് രാജസ്ഥാൻ നിയന്ത്രണ രേഖകളിലും ചെറുപാതകൾ നിർമ്മിക്കാൻ തീരുമാനമായിട്ടുണ്ട്. അടിയന്തരഘട്ടങ്ങളിൽ ആവശ്യങ്ങൾക്കാണ് പാതകൾ നിർമ്മിക്കുന്നത്. 21,000 കോടി രൂപയാണ് ഇതിനായി കേന്ദ്രം നീക്കിവച്ചിരിക്കുന്നത്.