സംസ്ഥാനത്ത് സാമ്പത്തിക സംവരണം എത്ര ശതമാനം വരെ നൽകണമെന്നത് ഇടതുമുന്നണി തീരുമാനിക്കുമെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു.മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് മാത്രമാകും സംവരണം നൽകുക.ഇതിനായി അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ 10% വരെ സാമ്പത്തിക സംവരണം നൽകാമെന്നാണ് കേന്ദ്രസർക്കാരിന്റെ നിയമ ഭേദഗതിയിൽ പറയുന്നതെന്നും അതിനാൽ എത്ര ശതമാനം വരെ അനുവദിക്കണമെന്നതിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.വരുമാന പരിധിയെ കുറിച്ച് കേന്ദ്രത്തിന്റെ നിയമത്തിൽ വ്യക്തമാക്കുന്നില്ല.നികുതി അടയ്ക്കുന്നവർക്ക് സംവരണം നൽകുകയുമില്ല.അതേസമയം ഏറെ വൈകിയാണ് കേന്ദ്രസർക്കാർ സാമ്പത്തികസംവരണം നടപ്പിലാക്കിയിരിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.