വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ആയി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. ബിപിസിഎൽ ഇന്ത്യ സംഘടിപ്പിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഉദ്ഘാടനത്തിനുശേഷം തൃശ്ശൂരിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി യുവമോർച്ച സമ്മേളനത്തിലും പങ്കെടുക്കും. വൈകുന്നേരം അഞ്ചുമണിയോടെ കൊച്ചി നാവികസേന വിമാനത്തിൽ നിന്നും പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങും.