പാക്കിസ്ഥാൻ ഉടൻ തന്നെ കമാൻഡർ അഭിനന്ദനെ ഇന്ത്യക്ക് കൈമാറും എന്ന് റിപ്പോർട്ടുകൾ.പാക് സൈനികരുടെ പിടിയിലായ ഇന്ത്യൻ കമാൻഡർ അഭിനന്ദനെ വിട്ടുനൽകുന്ന കാര്യം പരിഗണിക്കാമെന്ന് എസ് എം ഖുറേഷി അറിയിച്ചതായാണ് റിപ്പോർട്ടുകൾ.അതിർത്തി കടക്കാൻ ശ്രമിച്ച പാക് പോർ വിമാനങ്ങളെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് മിഗ് 21 തകർന്ന് അഭിനന്ദൻ പാക് സൈനികരുടെ പിടിയിലായത്. അഭിനന്ദൻ പാക് സൈനികരുടെ പിടിയിലായി വിവരമറിഞ്ഞ ഉടൻ തന്നെ അഭിനന്ദനെ വിട്ടുകിട്ടാനുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യ തുടങ്ങിയിരുന്നു.