പാകിസ്ഥാനെതിരെ മിന്നലാക്രമണം നടത്താൻ ഇന്ത്യയെ സഹായിച്ചതിൽ നിർണായക പങ്കുവഹിച്ചത് ഇന്ത്യൻ സാറ്റലൈറ്റുകൾ ആണ്. മികച്ച സാങ്കേതിക വിദ്യയാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ഇതിനായി ഒരുക്കിയിരിക്കുന്നത്. പാക്കിസ്ഥാനിലെ 87% പരിസരപ്രദേശങ്ങളും ഇന്ത്യൻ സാറ്റലൈറ്റുകൾ ഉപയോഗിച്ച് ഒപ്പിയെടുക്കുവാൻ സാധിക്കും. 8.8 ദശലക്ഷം ചതുരശ്ര കിലോമീറ്ററോളം പാക്കിസ്ഥാനിലെ 7.7 ചതുരശ്രകിലോമീറ്റർ വരുന്ന പ്രദേശങ്ങളും ഇന്ത്യൻ സാറ്റലൈറ്റുകൾക്ക് നിരീക്ഷിക്കാൻ സാധിക്കും. നേരത്തെ ഇന്ത്യ മിന്നൽ ആക്രമണം നടത്തിയപ്പോൾ പാക് റഡാറുകൾക്ക് ഇന്ത്യയുടെ മിറാഷ് വിമാനങ്ങൾ കടന്നുകയറിയത് പോലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.