ബിജെപിക്ക് 20 സീറ്റിലും വൻ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരൻ. തൻറെ തിരിച്ചുവരവിൽ ഉപാധികൾ ഇല്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. പാർട്ടി നൽകുന്ന ചുമതല കൃത്യമായി നിർവഹിക്കും. മറിച്ച് സ്ഥാനാർഥിയാകണമെന്ന് യാതൊരു നിർബന്ധവും ഇല്ലെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി. പാർട്ടിയുടെ തീരുമാനമാണ് തന്റെയും തീരുമാനം. അതുകൊണ്ട് പാർട്ടിയെ അനുസരിക്കുമെന്നും കുമ്മനം പറഞ്ഞു. ശബരിമല വിഷയം മതപരമായ പ്രശ്നം മാത്രമല്ല. ഭരണഘടനാപരമായി ഒരു ജനത നടത്തുന്ന പോരാട്ടമാണെന്നും കുമ്മനം പറഞ്ഞു. ജന പക്ഷത്തിനൊപ്പം നിന്ന ഒരേയൊരു പാർട്ടി ബിജെപിയാണെന്നും കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.