മസൂദ് അസറിനെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കുന്നതിന് ചൈനയുടെ എതിർപ്പ്. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ആവശ്യം നാലാം തവണയാണ് ചൈന എതിർക്കുന്നത്. മസൂദ് അസറിനെ കരിമ്പട്ടികയിൽ പെടുത്തുന്നത് തൽക്കാലം മാറ്റിവെക്കണം എന്നാണ് ചൈനയുടെ ആവശ്യം . വിഷയത്തിൽ സമവായവും ചർച്ചയുമാണ് ആവശ്യമെന്നാണ് ചൈനയുടെ നിലപാട്. എന്നാൽ ഈ തീരുമാനം നിരാശാജനകമെന്ന് ഇന്ത്യയും രേഖപ്പെടുത്തി.