IPL 2019: Steve Smith arrives in Rajasthan, Warner joins Sunrisers Hyderabad camp
ഐപിഎല്ലിന് ഹരമേകാന്‍ ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തുമെത്തി. രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേര്‍ന്നു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷം സസ്‌പെന്‍ഷന്‍ നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഐപിഎല്‍ സ്മിത്തിനു നഷ്ടമായിരുന്നു.