കോൺഗ്രസ് അധികാരത്തിലെത്തിയാൽ പൗരത്വഭേദഗതി ബിൽ നടപ്പാക്കില്ലെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്ക് എല്ലാം തമാശയാണ് എന്നാണ് രാഹുൽഗാന്ധിയുടെ ആരോപണം. രാജ്യത്തെ ജനങ്ങളുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുകയാണ് നരേന്ദ്രമോദി ചെയ്യുന്നതെന്ന് രാഹുൽഗാന്ധി പറഞ്ഞു. പ്രതിദിനം മുപ്പതിനായിരം തൊഴിലവസരങ്ങളാണ് നരേന്ദ്രമോദി നഷ്ടപ്പെടുത്തുന്നത്. ഓരോ സന്ദർശനത്തിലും നരേന്ദ്രമോദി മണിപ്പുരിന്റെ സംസ്കാരത്തെയും ചരിത്രത്തെയും അവഹേളിക്കുകയായിരുന്നു.പൗരത്വഭേദഗതി ബിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പാസാക്കില്ല എന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു.