ക്ഷേത്രത്തിലെ അന്നദാന ചടങ്ങിനിടെ രാഷ്ട്രീയം പ്രസംഗിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് നേരെ ഭക്തരുടെ പ്രതിഷേധം. ദില്ലിയിൽ വെച്ചാണ് സംഭവം. ന്യൂ ദില്ലിയിലെ രോഹിണി സെക്ടർ 17 അയ്യപ്പ ക്ഷേത്രത്തിൽ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ. ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ഉന്നയിച്ചു തുടങ്ങിയപ്പോഴാണ് ഒരു വിഭാഗം ഭക്തർ ശോഭാ സുരേന്ദ്രനെ തടഞ്ഞത്.
a group of devoteed stopped sobha surendran for her political speech at a temple in dilli