Injured Shane Watson seen after ipl finals 2019-Shane Watson departure to Australia after finals2019
ഐ.പി.എല്‍ മത്സരങ്ങളെല്ലാം പൂര്‍ത്തിയാക്കി വാട്സണ്‍ എയര്‍പോര്‍ട്ടിലേക്ക് മടങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. കാല്‍മുട്ടിനു പരുക്കേറ്റതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടുന്ന വാട്സണെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.പാസ്പോര്‍ട്ടും ലഗേജുമായി പോകുന്ന വാട്സണ്‍ ഏന്തിവലിഞ്ഞാണ് നടക്കുന്നത്. താരത്തിന്റെ പരുക്ക് എത്ര വലുതായിരുന്നെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ. ഫൈനലില്‍ 59പന്തില്‍ 80 റണ്‍സായിരുന്നു വാട്സണ്‍ നേടിയത്.