ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പരിക്കിന്റെ പിടിയിലായിരുന്ന മധ്യനിര ബാറ്റ്സ്മാന്‍ കേദാര്‍ ജാദവ് കായിക ക്ഷമത വീണ്ടെടുത്തു. മെയ്22ന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ ടീമില്‍ ജാദവുമുണ്ടാകും. ഐ.പി.എല്ലിനിടെയാണ് ജാദവിന്റെ തോളിന് പരിക്കേല്‍ക്കുന്നത്. താരത്തിന്റെ പരിക്കില്‍ ആശങ്കയുണ്ടായിരുന്നു.പരിക്ക് സുഖപ്പെടാത്ത പക്ഷം ജാദവിന് പകരം ആര് എന്നത് സംബന്ധിച്ച ചര്‍ച്ചകളും ഇന്ത്യന്‍ ക്യാമ്പില്‍ സജീവമായിരുന്നു. എന്നാല്‍ ജാദവ് കളിക്കാന്‍ ഫിറ്റാണെന്ന് വ്യക്തമായതോടെ പകരം പേരുകള്‍ ഇനി മടക്കിവെക്കാം. അതേസമയം താരത്തിന്റെ ഫോമിലും ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കയുണ്ട്.
Kedar Jadhav declared fit for World Cup