suriya fans 215 feet long cut out tamil nadu
നടിപ്പിന്‍ നായകന്‍ സൂര്യയുടെ എന്‍ജികെ റിലീസിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മെയ് 31നാണ് സൂപ്പര്‍ താര ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത ചിത്രം പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തില്‍ നന്ദഗോപാലന്‍ കുമരന്‍ എന്ന കഥാപാത്രമായിട്ടാണ് സൂര്യ എത്തുന്നത്. സായി പല്ലവിയും രകുല്‍ പ്രീത് സിങ്ങുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സൂര്യ ചിത്രത്തെ വരവേല്‍ക്കാനായി ആരാധകര്‍ ഒന്നടങ്കം വലിയ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. അതേസമയം ഇന്ത്യന്‍ സിനിമയില്‍ ഒരു നടന് വേണ്ടി ഉയര്‍ത്തിയ എറ്റവും വലിയ കട്ടൗട്ട് എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുയാണ് സൂര്യ ഫാന്‍സ്.