Kerala Blasters sign midfielder Arjun Jayaraj
ഇന്നലെ അര്‍ജുന്‍ ജയരാജിന്റെ സൈനിംഗ് കൂടെ ഔദ്യോഗികമായതോടെ കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരയില്‍ ഒരു മലയാളി ത്രയം തന്നെ സ്വന്തമാക്കിയിരിക്കുകയാണ്. കേരള ഫുട്ബോളിന്റെ എന്തിന് ഇന്ത്യന്‍ ഫുട്ബോളിന്റെ തന്നെ ഭാവി ആയി കണക്കാക്കപ്പെടുന്ന മൂന്ന് താരങ്ങള്‍. അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍മാരായും ബോക്സ് ടു ബോക്സ് മിഡ്ഫീല്‍ഡര്‍മാരായും പെര്‍ഫക്‌ട് നമ്ബര്‍ 10 ആകാനുമൊക്കെ കഴിയുന്ന മൂന്ന് കേരളത്തിന്റെ സ്വത്തുകള്‍.