ഓണം ബമ്പര്‍ 6 പേര്‍ക്ക്, ഇബ്രാഹിം കുഞ്ഞ് എവിടെ?

Webdunia Malayalam 2019-09-20

Views 2

#Top10News #BreakingNews മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾ ഇത് വരെ നല്‍കിയത് 2 .81 കോടി രൂപ. സ്‌കൂളുകളിൽ സ്ഥാപിച്ച പ്രത്യേക ബോക്‌സുകൾ വഴി സമാഹരിച്ച തുകയാണ് ഇത്. മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇന്ന് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസിൽ പറക്കുന്ന ആദ്യ പ്രതിരോധമന്ത്രിയായി രാജ്‌നാഥ് സിങ്. ബംഗളൂരുവിലെ എച്ച്എഎൽ എയർപോർട്ടിൽ നിന്ന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് എന്ന ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിൽ പറന്നത് വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് പ്രതിരോധമന്ത്രി ട്വിറ്ററിൽ കുറിച്ചു.

സൺഫീസ്റ്റിന്റെ ഡാർക്ക് ഫിൽസിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന പ്രചാരണത്തിനെതിരെ തെളിവുകളുമായി കമ്പനി.ഉൽപ്പന്നങ്ങളിലെ പച്ച അടയാളം സസ്യാഹാരം എന്നതിൻറെ സൂചനയാണെന്ന് ഐടിസി ബിസ്ക്കറ്റ് കേക്ക് ഫുഡ് ഡിവിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അലി ഹാരിസ് പറഞ്ഞു. ഉപഭോക്താക്കൾ ആശങ്കകളിൽ നിന്ന് അകന്നു നിൽക്കണമെന്ന് ആവശ്യപ്പെടുമ്പോൾ തന്നെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും കമ്പനി നൽകുന്നു.

Share This Video


Download

  
Report form
RELATED VIDEOS