apanese belief about oar fish
കാലം തെറ്റി പെയ്യുന്ന മഴയും പേമാരിയും പ്രളയവും കൊടുങ്കാറ്റും ആര്‍ത്തിരച്ച് വന്ന് സകലതും വിഴുങ്ങുന്ന സുനാമിയും ഭൂകമ്പവും എല്ലാം വലിയ ദുരന്തങ്ങളാണ്.ശാസ്ത്രം എത്ര വളര്‍ന്നാലും ഇത്തരം ചില പ്രകൃതി ദുരന്തങ്ങളെ തടഞ്ഞ് നിര്‍ത്താന്‍ സാധിച്ചെന്ന് വരില്ല. പിന്നെ ദുരന്തത്തിന്റെ തീവ്രത കുറച്ചൊന്ന് കുറയ്ക്കാം എന്ന് മാത്രം. അസാധാരണമായി ചിലത് കണ്ടാല്‍ കാരണവന്മാര്‍ പറയും ലോകാവസാനം ആസന്നമായി എന്ന്. അത് പോലെ ചില മൃഗങ്ങള്‍ക്കും അസാധാരണമായി വരുന്ന പ്രകൃതി ദുരന്തങ്ങളെ തിരിച്ചറിയാനുള്ള കഴിവ് ഉണ്ട്.അത്തരത്തില്‍ അപായ സൂചന നല്‍കുന്നവയാണ് ഓര്‍ മത്സ്യങ്ങള്‍. എന്താണ് ഓര്‍ മത്സ്യങ്ങള്‍