Unique Stories Of Kerala , Kodinji From Kannur
മലപ്പുറം ജില്ലയിലെ കൊടിഞ്ഞി ഗ്രാമത്തിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ്സുകളിലെത്തിയാല്‍ ആകെയൊന്ന് അമ്പരക്കും. കാരണം മിക്ക മുഖങ്ങളും ഒരേപോലെ. അതിശയപ്പെടാനില്ല. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഏറെപ്പേരും ഇരട്ടകളാണ്. പുറത്തുനിന്നെത്തുന്നവരേക്കാള്‍ ഇതുകൊണ്ട് വലയുന്ന മറ്റൊരു കൂട്ടരുണ്ട്. ഇവിടത്തെ അധ്യാപകര്‍. ഇരട്ടകള്‍ നിറഞ്ഞുവരുന്നതിനാല്‍ തങ്ങള്‍ ആകെ വിഷമവൃത്തത്തിലാകുന്നുവെന്ന് ഇവര്‍ തുറന്ന് സമ്മതിയ്‌ക്കുകയും ചെയ്യുന്നു. മിക്ക ഇരട്ടകളെയും തിരിച്ചറിയാന്‍ പ്രയാസമാണ്. ആരുമായാണ് തങ്ങള്‍ തൊട്ടുമുമ്പ് സംസാരിച്ചിരുന്നതെന്ന് പലപ്പോഴും തിരിച്ചറിയാന്‍ കഴിയില്ല- ഒരധ്യാപകന്‍ പറയുന്നു. ഇതിന് പരിഹാരമായി പ്രവേശനത്തിനെത്തുന്ന ഇരട്ടകളെ രണ്ട് ഡിവിഷനുകളിലാക്കാമെന്ന് തീരുമാനിച്ചു. പക്ഷേ മിക്കവര്‍ക്കും ഇത് ഇഷ്ടവുമല്ല. ഇക്കാരണത്താല്‍ മിക്കപ്പോഴും അധ്യാപകരാണ് തമാശക്കഥാപാത്രങ്ങളാകുന്നത്-ഇക്കാര്യത്തില്‍ അധ്യാപകര്‍ക്കെല്ലാം ഒരേസ്വരം. സ്‌കൂളില്‍ അമ്പതിലേറെ ഇരട്ടക്കുട്ടികളാണ് പഠിയ്‌ക്കുന്നത്. ഇവരെല്ലാം കൊടിഞ്ഞി ഗ്രാമത്തില്‍ നിന്നുള്ളവര്‍തന്നെ. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇരട്ടകളുള്ള പഞ്ചായത്തെന്ന റക്കോര്‍ഡും കൊടിഞ്ഞിയ്‌ക്കാണ്.