Sanju Samson hits 200 vs Goa in vijay hazare trophy
ഗോവയ്ക്കെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ കേരളത്തിന്റെ സഞ്ജു സാംസണ് തകര്‍പ്പന്‍ ഇരട്ട സെഞ്ചുറി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു വെറും 125 പന്തുകളില്‍ നിന്നാണ് ഇരട്ട സെഞ്ചുറി നേടിയത്. സഞ്ജുവിന്റേയും, സെഞ്ചുറി നേടിയ സച്ചിന്‍ ബേബിയുടേയും ബാറ്റിംഗ് മികവില്‍ തകര്‍ത്തടിച്ച കേരളം നിശ്ചിത 50 ഓവറുകളില്‍ 377/3 എന്ന പടുകൂറ്റന്‍ സ്കോറാണ് നേടിയത്.