നടി അക്രമിക്കപ്പെട്ട കേസിന് ശേഷം ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും തിരിച്ചറുവുകളെ കുറിച്ചും തുറന്നു പറയുകയാണ് ദിലീപ്. കേസ് വന്നതുകൊണ്ടാണ് പലരുടെയും യഥാർത്ഥ മുഖം കാണാൻ സാധിച്ചത്. കേസിൽ സത്യം ജയിക്കും എന്നാണ് പ്രതീക്ഷ. എന്നെ വളരെയധികം സ്‌നേഹിക്കുകയും ഞാന്‍ ബഹുമാനിക്കുകയും ചെയ്തവരാണ് നടി ആക്രമിക്കപ്പെട്ട കേസ് വന്നപ്പോള്‍ എനിക്കെതിരെ തിരിഞ്ഞത്.
പലരും എന്റെ കരിയര്‍ ഇല്ലാതാക്കണമെന്നും, എന്നെ സിനിമയില്‍ നിന്ന് പുറത്താക്കണമെന്നും വരെ പറഞ്ഞു. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് സംഘടനയില്‍ പറഞ്ഞവരെ പോലും അവര്‍ വെറുതെ വിട്ടില്ല. യഥാര്‍ത്ഥത്തില്‍ എന്നെ സ്‌നേഹിക്കുന്നവര്‍ ആരാണ് കേസ് വന്നപ്പോഴാണ് വ്യക്തമായത്. അമ്മയിലെ രാജിയെ കുറിച്ച് വലിയ വിവാദങ്ങള്‍ വന്നിരുന്നു. യഥാര്‍ത്ഥത്തില്‍ എന്തിനാണ് ഞാന്‍ രാജിവെക്കേണ്ടത് എന്ന് അറിയില്ലായിരുന്നു.
മോഹന്‍ലാലുമായി എനിക്ക് നല്ല അടുപ്പമാണ് ഉള്ളത്. എന്തിനാണ് എന്നെ പുറത്താക്കേണ്ടതെന്ന് അദ്ദേഹത്തിനും അറിയില്ലായിരുന്നു. ഒടുവില്‍ അമ്മ സംഘടനയല്ല എന്നെ പുറത്താക്കിയത്. ഞാന്‍ രാജിവെക്കുകയാണെന്ന് ലാലേട്ടനെ അറിയിക്കുകയായിരുന്നു. അതുപ്രകാരമാണ് മാധ്യമങ്ങളെ രാജി അറിയിച്ചത്. ദിലീപ് പറഞ്ഞു.