Sanju Samson Wasted Another Golden Opportunity
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാനുള്ള സുവര്‍ണാവസരം ഒരിക്കല്‍ക്കൂടി മലയാളി താരം സഞ്ജു സാംസണ്‍ നഷ്ടപ്പെടുത്തി. ന്യൂസിലാന്‍ഡിനെതിരായ നാലാം ടി20യില്‍ വൈസ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയുടെ പകരക്കാരനായി സഞ്ജുവിനെ ഇറക്കാന്‍ ടീം മാനേജ്‌മെന്റ് ധൈര്യം കാണിച്ചു. പക്ഷെ തന്നില്‍ ക്യാപ്റ്റനും ടീം മാനേജമെന്റും കാണിച്ച വിശ്വാസം കാത്തു സൂക്ഷിക്കാന്‍ താരത്തിനായില്ല. അഞ്ചു പന്തില്‍ നിന്ന് ഒരു സിക്‌സറടക്കം എട്ടു റണ്‍സ് മാത്രമെടുത്ത് സഞ്ജു പുറത്താവുകയായിരുന്നു.