India and Bangladesh Players Involved In Ugly Fight After U19 World Cup Final
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചാണ് അയല്‍ക്കാരായ ബംഗ്ലാദേശിന്റെ കൗമാരതാരങ്ങള്‍ കിരീടം ചൂടിയത്. മഴ വില്ലനായെത്തിയ കലാശപ്പോരില്‍ മൂന്നു വിക്കറ്റിനായിരുന്നു കുട്ടിക്കടുവകളുടെ ജയം. എന്നാല്‍ നിലവിലെ ചാമ്പ്യന്‍മാരെ അനായാസം കീഴടക്കി കിരീടം ചൂടിയതിന്റെ ആവേശം കുറച്ച് കൂടിപ്പോയി.