Gokulam Kerala wins Indian Women's League 2020
ഇന്ത്യന്‍ വനിതാ ലീഗ് കിരീടം ഗോകുലം കേരളത്തിന്. ബാംഗ്ലൂര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഐഡബ്ല്യുഎല്‍ ഫൈനലില്‍ മണിപ്പൂര്‍ ടീമായ ക്രിഫ്‌സ എഫ്‌സിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഗോകുലത്തിന്റെ പെണ്‍പുലികള്‍ കിരീടം ചൂടിയത്. ഇതോടെ വനിതാ ലീഗ് കിരീടം നേടുന്ന ആദ്യ ടീമായി ഗോകുലം കേരള എഫ്‌സി.
#GokulamKerala