India vs New Zealand, 2nd Test, Day 1- India 242 all out
കരുതലോടെയാണ് ഇന്ത്യ തുടങ്ങിയത്. വെല്ലിങ്ടണിൽ സംഭവിച്ചതുപോലുള്ള ബാറ്റിങ് തകർച്ച ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്‌ലി ഓവല്‍ മൈതാനത്ത് ആവർത്തിക്കരുതെന്ന് ടീമിന് നിർബന്ധമുണ്ടായിരുന്നു. എന്നാൽ മൂന്നാം സെഷൻ പാതിയെത്തുമ്പോഴേക്കുംതന്നെ പത്തു ബാറ്റ്സ്മാന്മാരും കൂടാരം കയറി. വാലറ്റത്ത് ബുംറയും ഷമിയും നടത്തിയ ചെറു വെടിക്കെട്ടാണ് ഇന്ത്യൻ സ്കോർ 242 -ൽ എത്തിച്ചത്.
#NZvsIND #ViratKohli