വായുവില്‍ അതിജീവിക്കാനുള്ള കഴിവുള്ളത് കൊണ്ട് കൊറോണ വൈറസ് മുന്‍കരുതല്‍ ശക്തമാക്കണമെന്ന നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന. വായുവില്‍ മണിക്കൂറുകളോളം കൊറോണവൈറസ് അതിജീവിക്കുമെന്ന് നേരത്തെ പഠനങ്ങള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മെഡിക്കല്‍ സ്റ്റാഫുകളോടാണ് ഇത് പാലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്