ലോകത്താകമാനം മഹാമാരിയായി പടര്‍ന്ന കൊറോണ വൈറസ് ഇതുവരെ 53,0000ല്‍പ്പരം ആളുകളുടെ ജീവനെടുത്തു കഴിഞ്ഞു. 190ഓളംരാജ്യങ്ങളിലും ലക്കും ലഗാനുമില്ലാതെ വൈറസ് പടര്‍ന്നു കയറി. കേട്ട് പരിചയിച്ച എബോള പോലെയും സ്പൈന്‍ ഫ്ളൂ പോലെയും ഇത് ചില രാജ്യങ്ങളില്‍ മാത്രം വ്യാപിച്ച് ഇല്ലാതായി തീരും എന്ന് നാം കരുതി. പക്ഷേ ചൈനയിലെ വുഹാന്‍ നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിനെ നിയന്ത്രിക്കാന്‍ ആകാതെ ശാസ്ത്ര ലോകവും ഭരണാധികാരികളും അന്ധാളിച്ച് നില്‍ക്കുകയാണ്.