ഇര്ഫാന് ഖാന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് സിനിമാ ലോകം. രാജ്യം കണ്ട ഏറ്റവും മികച്ച നടന്മാരിലൊരാളുടെ വിയോഗത്തിലുള്ള ദുഖം രേഖപ്പെടുത്തുകയാണ് സിനിമാ ലോകവും ആരാധകരും. മലയാള നടന്മാരില്‍ ഇര്‍ഫാനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ആദ്യ ഹിന്ദി ചിത്രമായ കര്‍വാനില്‍ ദുല്‍ഖറിനൊപ്പം പ്രധാന വേഷത്തില്‍ ഇര്‍ഫാനുമുണ്ടായിരുന്നു. ഇര്‍ഫാന് വികാരഭരിതനായാണ് ദുല്‍ഖര്‍ യാത്രാമൊഴി രേഖപ്പെടുത്തിയത്. തനിക്കിത് വിശ്വസിക്കാനാകുന്നില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു.