കൊവിഡ്-19 മഹാമാരിയും അതേ തുടർന്ന് നിലവിൽ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയും പരിസ്ഥിതി സൗഹൃദ അർബ്ബൻ മൊബിലിറ്റി പരിഹാരങ്ങൾക്ക് ഡിമാൻഡ് വർധിപ്പിക്കുകയാണ്. ടോക്കിയോ യൂണിവേർസിറ്റി ഇപ്പോൾ വളരെ നൂതനമായ ഒരു പരിഹാരമാർഗ്ഗം കൊണ്ടുവന്നിരിക്കുകയാണ്. കാറ്റു നിറച്ച് ഊതി വീർപ്പിക്കുന്ന ഒരു ഇലക്ട്രിക് സ്കൂട്ടറാണിത്. POIMO INT032 (പോർട്ടബിൾ ആന്റ് ഇൻഫ്ലേറ്റബിൾ മൊബിലിറ്റി) എന്ന് വിളിക്കപ്പെടുന്ന ഈ ഇലക്ട്രിക് സ്കൂട്ടർ പ്രോട്ടോടൈപ്പിന് മുന്നിലും പിന്നിലും രണ്ട് വീലുകൾ വീതവും, ഒരു ഇലക്ട്രിക് മോട്ടോർ, ബാറ്ററി പായ്ക്ക്, ഒരു വയർലെസ് കൺട്രോളർ ഉള്ള ഒരു ഹാൻഡിൽബാർ എന്നിവ ഉൾക്കൊള്ളുന്നു.